പാലാ എക്സൈസ് റേഞ്ച് നടത്തിയ റെയിഡിൽ അര കിലോയിൽ അധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.

'

 രാത്രികാല  സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രീ ദിനേശ് B യുടെ നേതൃത്വത്തിൽ പാലാ എക്സൈസ് റേഞ്ച് ടീം  നടത്തിയ
 വാഹന പരിശോധനയിൽ സ്കൂട്ടറിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുപോയ അര കിലോയിൽ അധികം ഗഞ്ചാവവുമായി  യുവാവ് അറസ്റ്റിലായി. നിരവധി എൻഡിപിഎസ് കേസിൽ പ്രതിയായമീനച്ചിൽ താലൂക്കിൽ, ളാലo വില്ലേജിൽ കിഴതടിയൂർ കരയിൽ കണ്ടത്തിൽ വീട്ടിൽ ജോബിൻ കെ ജോസഫ് എന്നയാളാണ്, പാലാ ടൗൺ ഭരണാഗാനം ഈരാറ്റുപേട്ട ഭാഗങ്ങളിൽ വില്പനയ്ക്ക് വേണ്ടി സ്കൂട്ടറിൽ കഞ്ചാവ് കടത്തവെ പിടിക്കപ്പെട്ടത്
 ഇയാളുടെ  KL 35K8013
 ഹോണ്ട ഡിയോ സ്കൂട്ടർ എക്സൈസ് കസ്റ്റഡിയിലെടുത്തു.
   റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്,  സിവിൽ എക്സൈസ് ഓഫീസർമാരായ തൻസീർEA, മനു ചെറിയാൻ, അഖിൽ പവി ത്രൻ,  ജെയിംസ് സിബി,വനിത സിവിൽ എക്സൈസ് ഓഫീസർ രജനി ടി, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. ടിയാനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Previous Post Next Post