പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അജാസ് മോനാണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകിട്ട് കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്ര തിരിച്ച യുവതിക്കാണ് ബസില്‍ ദുരനുഭവമുണ്ടായത്. യാത്രയ്ക്കിടെ യുവതിയെ പിന്നിലിരുന്ന അജാസ് മോൻ ശല്യം ചെയ്തു എന്നാണ് യുവതിയുടെ പരാതി.സംഭവത്തിന് പിന്നാലെ യുവതി വിവരം അറിയിച്ചതിനെ തുടർന്ന് പൊൻകുന്നത്തുവെച്ച് ഭർത്താവ് ഇതേ ബസില്‍ കയറി. വീണ്ടും ശല്യം തുടർന്നപ്പോൾ ഭർത്താവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കൾ ചേർന്ന് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.. പ്രതിയെ പിന്നീട് പൊൻകുന്നം പൊലീസിന് കൈമാറി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
പൊൻകുന്നം പൊലീസാണ് കേസെടുത്തത്.