കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക്

 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുന്നു. യൂണിയൻ ഭേദമന്യേ കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യത്തിനാണ് ഇതോടെ അംഗീകാരമാകുന്നത്.

 എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് പോവുകയാണ്.

പുരുഷ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള പാൻ്റ്സും, ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷർട്ടും (പോക്കറ്റിൽ കെഎസ്ആർടിസി എംബ്ലം), വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ് ഓവർകോട്ടും ആയിരിക്കും വേഷം.

 മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും.
Previous Post Next Post