രജൗരിയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

 



ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ബുധാൽ തെഹ്സിലിലെ ഗുല്ലർ-ബെഹ്‌റോട്ട് ഏരിയയിൽ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.സൈന്യം, പൊലീസ്, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘം നടത്തിയ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനിടെയാണ് (കാസോ) വെടിവയ്പ്പ് നടന്നത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങൾ നടന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു.

ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Previous Post Next Post