തൃശ്ശൂരിൽ സ്കൂളിൽ വെടിവെപ്പ്.. തോക്കുമായെത്തിയത് പൂർവ്വ വിദ്യാർത്ഥി,യുവാവ്, ക്ലാസ് റൂമിൽ കയറി മുകളിലേക്ക് വെടിയുതിർത്തു.


തൃശ്ശൂർ: തൃശ്ശൂരിൽ സ്കൂളിൽ വെടിവെപ്പ്. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് വെടിവെപ്പ് ഉണ്ടായത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മുകളിലേക്ക് വെടിയുതിർത്തു. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.
Previous Post Next Post