കുറവിലങ്ങാട് വച്ച് മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ രണ്ട് പേർ കസ്റ്റഡിയിൽ.
യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറിമാരായ ജിൻസൺ ചെറുമല, ഫ്രാൻസിസ് മരങ്ങാട്ടു പിള്ളി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
കുറവിലങ്ങാട് പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
സബ്സ്റ്റേഷൻ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി കുറവിലങ്ങാട് എത്തിയപ്പോഴായിരുന്നു സംഭവം.