കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ അയ്യപ്പന്മാരുടെ വിശ്രമ കേന്ദ്രം പോലീസ് പൊളിച്ചു നീക്കി…പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.


 
തൃശൂർ: കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ അയ്യപ്പന്മാർക്കായി നിർമ്മിച്ച വിശ്രമ കേന്ദ്രം പോലീസ് പൊളിച്ചു നീക്കി. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കാലങ്ങളായി ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നിർമ്മിച്ചു വരുന്ന അയ്യപ്പ വിശ്രമ കേന്ദ്രമാണ് പോലീസ് ഇരുട്ടിന്റെ മറവിൽ പൊളിച്ചു നീക്കിയത്.

ഇന്ന് വൈകിട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പങ്കെടുക്കുന്ന അയ്യപ്പ ധർമ്മ രക്ഷാ സംഗമം നടക്കാനിരിക്കെയാണ് പോലീസിന്റെ അതിക്രമം. നേരത്തെ വിശ്രമ കേന്ദ്രത്തിനുള്ള അനുമതി ദേവസ്വം ബോർഡ് വൈകിപ്പിച്ചിരുന്നു. ഇതിനെതിരെ ഭക്തർ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
Previous Post Next Post