പാല: റോബിന്‍ ബസ് ഉടമ ഗിരീഷിന് പുരസ്‌കാരം നല്‍കി ആദരിച്ചു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ശ്രേഷ്ഠകര്‍മ്മ പുരസ്‌കാരമാണ് നല്‍കിയത്. പാലാ മൂന്നാനിയിലുള്ള ഗാന്ധി സ്‌ക്വയറിലാണ് പുരസ്‌കാരദാനം നടന്നത്.
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ശ്രേഷ്ഠകര്‍മ പുരസ്‌കാരം ബേബി ഗിരീഷിന് സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍ അധ്യക്ഷത വഹിച്ചു. പെര്‍മിറ്റില്ലാതെ യാത്ര നടത്തിയതിന്റെ പേരില്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കുകയും ബസ് പിടിച്ചുവെക്കുകയും ചെയ്തിരുന്നു. ഈ വിവാദം നിലനില്‍ക്കെയാണ് പുരസ്‌കാരം. കഴിഞ്ഞ ദിവസം കോമ്പത്തൂരിലേക്ക് പോകുന്ന വഴി ബേബി ഗിരീഷിനും റോബിന്‍ ബസിനും ഗാന്ധി സ്‌ക്വയറില്‍ സ്വീകരണം നല്‍കിയിരുന്നു.
അതിനിടെ ഇന്ന് പുലര്‍ച്ചെ റോബിന്‍ ബസ് വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കോയമ്പത്തൂരില്‍ നിന്നും മടങ്ങി വരും വഴിയായിരുന്നു പരിശോധന. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് എംവിഡിയുടെ നടപടി. ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.