മലപ്പുറം: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ സൈനബയെ (57) കൊലപ്പെടുത്തിയ കേസില്‍ കൂട്ട് പ്രതിയെ പൊലീസ് പീടികൂടി. സേലത്തുവച്ചാണ് കസബ പൊലീസ് പ്രതിയെ പിടികൂടിയത്.
സൈബർ സെൽ സഹായത്തോടെ ആണ് ഇയാള്‍ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കസബ പൊലീസ് തമിഴ്നാട്ടിലെ സേലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് സുലൈമാനെ പിടികൂടിയത്. പ്രതിയുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു.
കേസില്‍ നേരത്തെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി സമദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമദ് നല്‍കിയ മൊഴിയിലാണ് കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്ന് കാണാതായ വീട്ടമ്മ സൈനബയുടെ തിരോധാനം കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് സമദുമായി നടത്തിയ തെളിവെടുപ്പില്‍ കാണാതായ വീട്ടമ്മ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.