യു .കെ: ഈസ്റ്റ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തുന്ന വിധിയുടെ വിളയാട്ടം. ഹോണ്‍ചര്‍ച്ചില്‍ പിതാവിനൊപ്പം പോസ്റ്റ് ഓഫിസ് ഫ്രാഞ്ചൈസി നടത്തുന്ന കെവില്‍ ജേക്കബ് (32) എന്ന യുവാവാണ് ഉറക്കത്തില്‍ മരണത്തിന് കീഴടങ്ങിയത്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ കട്ടിലില്‍ ഏക മകന്റെ ചേതനയറ്റ ശരീരമാണ് കണ്ടത്.അച്ഛന്‍ അവധിയ്ക്ക് നാട്ടിലായിരിക്കെയാണ് കുടുംബത്തിന് അപ്രതീക്ഷിതമായ വിധി കാത്തിരുന്നത്.ബോക്‌സിങ്ങും ക്രിക്കറ്റും ജിമ്മും എല്ലാം ആസ്വദിച്ചിരുന്ന തികച്ചും ആരോഗ്യവാനായ കെവിലിന്റെ മരണവാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ അമ്മ, വീടിനടുത്തുള്ള കട തുറക്കാതിരുന്നതു കണ്ടതോടെ മകനെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് വീടു തുറന്നപ്പോഴാണ് മകനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ എമര്‍ജന്‍സി സര്‍വീസിന്റെ സഹായം തേടിയെങ്കിലും അവര്‍ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു, തുടര്‍ നടപടികള്‍ക്കായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാത്രിയില്‍ കെവില്‍ ഉപയോഗിച്ച ലാപ്‌ടോപ്പും മൊബൈലും ഉള്‍പ്പെടെ കട്ടിലില്‍ ഉണ്ടായിരുന്നു.
കോട്ടയം മണര്‍കാട് സ്വദേശിയായ ജേക്കബിന്റെയും കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഓമനയുടെയും ഏകമകനാണ് കെവില്‍. പഠനത്തിനുശേഷം ബിസിനസിലേക്ക് തിരിഞ്ഞ കെവില്‍ അച്ഛനൊപ്പം ഹോണ്‍ചര്‍ച്ചില്‍ പോസ്റ്റ് ഓഫിസ് ഫ്രാഞ്ചൈസി നടത്തിവരികയായിരുന്നു.