അയർക്കുന്നം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനെല്ലൂർ ചിറ്റൂർ ഭാഗത്ത് ചക്കാലക്കൽ വീട്ടിൽ സെബാസ്റ്റ്യൻ ബിജു(45) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയുമായി അടുപ്പത്തിലാവുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.ഐ ലെബിമോൻ, സാജു. റ്റി.ലൂക്കോസ്, എ.എസ്.ഐ റെജി മാത്യു, സി.പി.ഓ മാരായ സരുൺരാജ്,ബിങ്കർ,ബിനു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.