ലിബിന പോയതറിയാതെ അമ്മയും യാത്രയായി; ഇതൊന്നുമറിയാതെ ആശുപത്രി കിടക്കയിൽ ലിബിനയുടെ സഹോദരങ്ങൾ; വെന്തു നീറുന്ന മനസ്സുമായി പ്രദീപൻ



കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികത്സയിൽ കഴിയവേ മരണപ്പെട്ട സാലിയുടെ സംസ്കാരം മലയാറ്റൂർ കൊരട്ടി പെരുമ്പിയിലെ യഹോവയ സാക്ഷികളുടെ സെമിത്തേരിയിൽ നടന്നു. മകൾ ലിബിനയുടെ വിയോഗ വാർത്ത അറിയാതെയാണ് അമ്മ സാലിയുടേയും മടക്കം. ആശുപത്രി കിടക്കയിൽ വേദയോടെ രണ്ടാഴ്ച്ച പൊരുതി അമ്മയും മരണത്തിന് കീഴടങ്ങുമ്പോൾ

കൊച്ചിയിലെ സ്വക്യാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സലിയുടെ രണ്ട് ആൺമക്കളും വിവരങ്ങളൊന്നും അറഞ്ഞിട്ടില്ല. സാലിയും ഇവരുടെ രണ്ട് ആൺമക്കളും ചികിത്സയിലായതിനാൽ ഇവരുടെ മകൾ ലിബിനയുടെ മൃതദേഹം ഒരാഴ്ച്ചയോളം മോർച്ചറിയിൽ സൂക്ഷിച്ച ശേഷമാണ് ബന്ധുക്കൾക്ക് കൈമാറിയത്.പാചകതൊഴിലാളിയായ സാലിയുടെ ഭർത്താവ് പ്രദീപൻ ജോലിത്തിരക്ക് കാരണം സ്ഫോടനദിവസം കൺവൻഷനിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ വെന്തു നീറുന്ന മനസ്സുമായി പ്രദീപൻ അന്ന് മുതൽ ആശുപത്രി വരാന്തകളിൽ ജീവിതം തള്ളിനീക്കുകയാണ്. അമ്മ സാലിയേയും സഹോദരി ലിബിനലേയും രക്ഷിക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ഇവരുടെ രണ്ട് ആൺമക്കൾക്കും പൊള്ളലേറ്റത്. വാടക വീട്ടിൽ കഴിഞ്ഞിരുന്ന സാലിക്കും കുടുംബത്തിനും സ്വന്തമായി ഒരു വീട് എന്നതും വലിയ സ്വപ്നമായിരുന്നു. മലയാറ്റൂരിൽ ഇവർ 3 വർഷമായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ 9 മുതൽ വരെ 12 മണി വരെ മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലെ മാർത്തോമ പാരിഷ് ഹാളിൽ സാലിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷമാണ് സംസ്കരിച്ചത്.പന്ത്രണ്ടുവയസ്സുകാരി ലിബിനയുടെ വിയോഗത്തിന്റെ നടുക്കം മാറുന്നതിന് മുൻമ്പ് അമ്മ സാലിയുടെ മരണം കൂടി അറഞ്ഞതോടെ നീറുന്ന വേദനയിലാണ് ആ നാട്. അതേസമയം സ്ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാർട്ടിനുമായി അന്വേഷണസംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമുൾപ്പെടെ തെളിവെടുപ്പിനായി. സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള എല്ലാ തെളിവുകളും ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതി ഡൊമനിക്കുമായുള്ള സാമ്ര കൺവെൻഷൻ സെൻ്ററിലെ തെളിവെടുപ്പ് ആറ് മണിക്കൂറിലധികം സമയമെടുത്താണ് പൂർത്തികരിച്ചത്.

Previous Post Next Post