നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതും വേണ്ടി എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അനായാസം സൈദിയിലേക്ക് വരാൻ അനുവദിക്കുന്ന വിസയാണ് ബിസിനസ് വിസിറ്റ് വിസ.
സൗദിയിലെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുക, വിദേശനിക്ഷേപം വർധിപ്പിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. സൗദി വിഷന്‍ 2030 നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ സൗദി എത്തിയത്. ബിസിനസ് വിസിറ്റ് വിസ അനുവദിക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതനും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ഇതിലൂടെ സാധിക്കും. ബിസിനസ് വിസിറ്റ് വിസയിൽ എത്തുന്ന നിക്ഷേപകർക്ക് സൗദി അന്തരീക്ഷം പഠിക്കാൻ ഇതിലൂടെ സാധിക്കും. ഇതുവഴി നിക്ഷേപകര്‍ക്ക് സൗദിയിലെ പുതിയ അവസരങ്ങൾ പഠിക്കാൻ സാധിക്കും.വിദേശ മന്ത്രാലയത്തിന്റെ ഏകീകൃത വിസാ പ്ലാറ്റ്‌ഫോം വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകൾ നൽകുമ്പോൾ ഇമെയിൽ വിലാസം നൽകണം. അപേക്ഷ സമർപ്പിച്ച് കഴിഞ്ഞതിന് ശേഷം ഇമെയിലിൽ ആയിരിക്കും വിസ വരുന്നത്. ആദ്യ ഘട്ടത്തില്‍ കുറച്ചു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമേ വിസ ലഭിക്കുകയുള്ളു. രണ്ടാം ഘട്ടത്തില്‍ മറ്റു രാജ്യങ്ങളിലെ നിക്ഷേപകര്‍ക്കും ഇ-വിസ സേവനം ലഭിക്കുന്ന രീതിയിൽ ആണ് ആദ്യ പ്രഖ്യാപനം വന്നത്.ഒന്നിലേറെ തവണ രാജ്യത്ത് എത്താം എന്നതാണ് ഈ വിസയുടെ പ്രത്യേകത. ഒരു വർഷം വരെ വിസയ്ക്ക് കാലാവധിയുണ്ട്. നിക്ഷേപ അവസരങ്ങൾ നേരിട്ട് വന്ന് പഠിച്ച് വിലയിരുത്തി കാര്യങ്ങൾ പഠിക്കാം. വിസയുടെ കാലാവധി കഴിയുന്നത് ഒരു പ്രശ്നമാകില്ല ഇനി സൗദിയിൽ എന്ന് ചുരുക്കും. ഏത് രാജ്യക്കാർക്കും എത്ര തവണവേണമെങ്കിലും സൗദിയിലേക്ക് വരാൻ സാധിക്കും.
വിവിധ തരത്തിലുള്ള പദ്ധതികൾ ആണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജ്യത്തിന്റെ വികസനത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോള തലത്തിലുള്ള ബിസിനസുകളെ രാജ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും അവർക്ക് നിക്ഷേപത്തിനുള്ള അവസരം ഒരുക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശ നിക്ഷേപ ലൈസൻസുകളിൽ 135 ശതമാനത്തിലധികം വർധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023ലെ ആദ്യത്തെ മൂന്ന് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 2,192 പെർമിറ്റുകൾ ആണ് നൽകിയിരിക്കുന്നത്. 2022 ലെ ഇതേ കലയളവിലെ കണക്കുകൾ വെച്ച് നോക്കുമ്പോൾ 1,261 വിസകളുടെ വർധനവാണ് പുതുതായി രേഖപ്പെടുത്തിയിരിക്കുന്നത്.ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസയ്ക്ക് പകരം വിസിറ്റ് വിസ ഉപയോഗിക്കാന്‍ എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു കൂടി അനുമതി നല്‍കി സൗദി ഈയിടെനൽകിയിരുന്നു. ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് മക്കിയിലെത്തി ഉംറ നിര്‍വഹിക്കാനും മദീനയില്‍ പ്രവാചക മസ്ജിദും അന്ത്യവിശ്രമസ്ഥലവും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഹജ്ജ് സീസണില്‍ മക്കയിലേക്ക് പ്രവേശനമുണ്ടാവില്ല. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ സൗദിയില്‍ പ്രവേശിക്കുന്ന സമയത്തോ വിസയ്ക്ക് അപേക്ഷിക്കാം.
ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സന്ദര്‍ശന വിസയില്‍ വരുന്ന ടൂറിസ്റ്റുകള്‍ക്ക് അനുവാദമുണ്ടാകില്ല. സൗദിയില്‍ എവിടെയുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനും തടസമില്ല. എന്നാല്‍ സന്ദര്‍ശകര്‍രാജ്യത്ത് ജോലി ചെയ്യാന്‍ പാടില്ല. വിസയിലെ താമസ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് രാജ്യംവിടുകയും വേണം.
വിദേശത്തുള്ള സുഹൃത്തുക്കളെ സൗദി പൗരന്‍മാര്‍ക്ക് ഉംറക്ക് കൊണ്ടുവരാന്‍ വിസിറ്റ് വിസ അനുവദിക്കാന്‍ സൗദി അടുത്തിടെ തീരുമാനിച്ചിരുന്നു. സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളില്‍ വരുന്നവര്‍ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യാം കൂടെ ഉംറയും നിർവഹിക്കാം.വിദേശ ടൂറിസ്റ്റുകളെയും നിക്ഷേപകരെയും തീര്‍ത്ഥാടകരെയും ആകര്‍ഷിക്കുന്നതിനാണ് വിസ നിയമങ്ങള്‍, വിസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, യാത്രാ നിയന്ത്രണങ്ങള്‍ എന്നിവ സൗദി ലഘൂകരിക്കുന്നത്. എല്ലാത്തരം വിസിറ്റ് വിസകളും ഇപ്പോള്‍ ആറുമാസം വരെ ഓണ്‍ലൈനില്‍ പുതുക്കാനും സൗകര്യമുണ്ട്. വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ടൂറിസ്റ്റ് വിസകള്‍ ലഭിക്കാനുള്ള നടപടികള്‍ സൗദി അറേബ്യ ലളിതമാക്കിയിട്ടുണ്ടെങ്കിലും വിസ നിയമങ്ങള്‍ ലംഘിക്കുന്നത് കനത്ത പിഴ ചുമത്തും. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ കാലാവധി 90 ദിവസം ആണ്. 90 ദിവസത്തിൽ കൂടുതല്‍ രാജ്യത്ത് തങ്ങാന്‍ അനുവാദമുണ്ടാകില്ല. ഇങ്ങനെ രാജ്യത്ത് നിൽക്കുന്നവർ പിഴ അടക്കേണ്ടി വരും.