ബസിൽ സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ പിഴ ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്



ബസിലെ ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഇന്ന് മുതൽ പിഴ ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. സ്വകാര്യ ബസുടമകളുടെ സമ്മർദത്തിന് വഴങ്ങിയാണ് സർക്കാർ പിന്നോട്ടുപോകുന്നത്. മുഴുവൻ കെഎസ്ആർടിസി ബസുകളിലും ഇതുവരെ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ല. റോഡിലെ ക്യാമറ പരിഷ്‌കാരത്തിന് പിന്നാലെയായിരുന്നു ബസിലെ ബെൽറ്റ് നിർബന്ധമാക്കൽ. ഇന്ന് മുതൽ ബെൽറ്റ് നിർബന്ധമാക്കുമെന്നായിരുന്നു പ്രഖ്യാപനം. 
ബെൽറ്റ് ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്നും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ പ്രഖ്യാപനം വാക്കിലൊതുങ്ങി. സ്വകാര്യ ബസുടമകളുടെ എതിർപ്പാണ് സർക്കാരിന്റെ പിന്നോട്ടു പോക്കിന് കാരണം. കെഎസ്ആർടിസിയുടെ 4850 ബസുകളിലാണ് സീറ്റ് ബെൽറ്റ് ഘടിപ്പിക്കേണ്ടത്. ഇതിൽ 3159 ബസുകളിലാണ് ഘടിപ്പിച്ചിട്ടുള്ളത്. ക്യാമറയും ഇതുവരെ ഘടിപ്പിച്ചിട്ടില്ല.

Previous Post Next Post