പാല മുരിക്കും പുഴയിൽ സ്പെയർ പാർട്സ് കടയിൽ തീപിടുത്തം.






പാല : മുരിക്കും പുഴയിൽ സ്പെയർ പാർട്സ് കടയിൽ തീപിടുത്തം.
കട പൂർണമായും കത്തി നശിച്ചു.

രാവിലെ 7 മണിയോടെ തീ ഉരുന്നത് കണ്ട നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ ഫയർഫോഴ്‌സ്‌ എത്തിയെങ്കിലും കടക്കുള്ളിൽ ഉണ്ടായിരുന്ന സ്പെയർ പാർട്സ് ഉപകരണങ്ങൾ എല്ലാം കത്തിനശിച്ചിരുന്നു..

നാട്ടുകാരുടെയും ഫയർഫോഴ്‌സിന്റെയും ഏറെ നേരം നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ കഴിഞ്ഞത്.
ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Previous Post Next Post