കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ കാണാതായ പാമ്പാടി വെള്ളൂർ സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടുകിട്ടി


കോട്ടയം കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ കാണാതായ വെള്ളൂർ സ്വദേശിയായ  യുവാവിൻ്റെ മൃതദേഹം കണ്ടുകിട്ടി ,ഫയർഫോഴ്സിൻ്റെ സ്ക്കൂ ബാ സംഘമാണ് മൃതദേഹം കണ്ടെത്തിയത് ,ഇന്നലെ മുതൽ ഈരാറ്റുപേട്ടയിലെ ടീം എമർജൻസി കേരളാ പ്രവർത്തകരും ,നന്മ കൂട്ടം പ്രവർത്തകരും തിരച്ചിലിൽ സജീവ സാന്നിദ്ധൃമായിരുന്നു
ഇന്നലെ 5 മണിയോടെയാണ്  മീനച്ചിലാറ്റിൽ 
പാമ്പാടി വെള്ളൂർ മുതിരക്കുന്നേൽ ജസ്വിൻ റോയി (21 ) നെ  ചെക്ക് ഡാമിൽ നീന്തുന്നതിന് ഇടയിൽ ഒഴുക്കിൽ  പെട്ട് കാണാതായത് കൂടെ ഉണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമം നടത്തി എങ്കിലും വിഫലമായി പാലാ ഫയർഫോഴ്സും പോലീസും ചേർന്ന് തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല 
 മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഇരുട്ടുമൂലം അവസാനിപ്പിച്ചിരുന്നു 
 വീണ്ടും രാവിലെ 9.45 ന് കോട്ടയത്ത് നിന്നെത്തിയ സ്‌ക്യൂബ ടീം അംഗങ്ങള്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലാ താലൂക്ക് ആശുപത്രിലേക്ക് മാറ്റി. രാവിലെ ജനപ്രതിനിധികളും, മറ്റുഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ചു..
Previous Post Next Post