മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ



മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.കൊടുവള്ളിയിൽ വെച്ചാണ് മന്ത്രിമാർ പോകുന്ന ബസ് വന്നപ്പോഴേയ്ക്കും റോഡിലേക്ക് എടുത്ത് ചാടിയ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. നവകേരള സദസ്സിനായി കോഴിക്കോടെത്തിയ മുഖ്യമന്ത്രിക്കു നേരെ ജില്ലയിൽ വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം ഉയർന്നതോടെ പല കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. എന്നിട്ടും കരിങ്കൊടി പ്രതിഷേധം ആവർത്തിക്കുകയാണ്.കൊടുവള്ളിയിലെ പാർട്ടി പ്രവർത്തകരെ ഇന്ന് ഉച്ചയോടെ പൊലീസെത്തി പിടികൂടി കരുതൽ തടങ്കലിലാക്കിയിരുന്നു. കൊടുവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.കെ ജലീൽ, പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ എന്നിവരാണ് കസ്റ്റഡിയിലായത്. ബലം പ്രയോ​ഗിച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്.നേരത്തേ പ്രതിഷേധിക്കാനിറങ്ങിയ ഒട്ടേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. കെഎസ്‍യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കട്ടയാട്ട് അടക്കമുള്ളവരാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ചവരാണ് അറസ്റ്റിലായത്.

കോഴിക്കോട് മുക്കത്ത് നടക്കുന്ന നവകേരള സദസിനെതിരെ യൂത്ത് ലീഗിന്റെ പോസ്റ്റർ വന്നിട്ടുണ്ട്. ഇത് നവകേരള സൃഷ്ടിയല്ല, സാധാരണക്കാരുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ദൂർത്താണെന്ന് വിമർശനം. മുസ്ലീം യൂത്ത് ലീഗ് മുക്കം മുനിസിപ്പൽ കമ്മിറ്റി എന്നെഴുതിയ പോസ്റ്റാറാണ് മുക്കം അഗസ്ത്യ മുഴിയങ്ങാടിയിലും പരിസരങ്ങളിലും പതിച്ചിരിക്കുന്നത്.

Previous Post Next Post