എസ് എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു




ചേർത്തല : എസ്എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ചേര്‍ത്തലയില്‍ എസ് എൻ ട്രസ്റ്റ് പൊതുയോഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്.

ഡോ.എം.എൻ.സോമൻ ചെയര്‍മാനും വെള്ളാപ്പള്ളി നടേശൻ സെക്രട്ടറിയു മായും തെരഞ്ഞെടുക്കപ്പെട്ടു. തുഷാര്‍ വെള്ളാപ്പള്ളിയാണ് അസി.സെക്രട്ടറി. ഡോ. ജി.ജയദേവൻ ട്രഷററുമാണ്.

വിവിധ കേസുകള്‍ മുൻനിര്‍ത്തി വെള്ളാപ്പള്ളിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് വിമത വിഭാഗം ഹൈക്കോടതിയെ വരെ സമീപിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിക്ക് അനുകൂലമായിരുന്നു വിധി.
Previous Post Next Post