നവകേരള സദസിലെ ചിത്രമെന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം പങ്കുവെച്ച ചിത്രം ഇഫ്താര്‍ മുഖ്യമന്ത്രി പങ്കെടുത്ത ഇഫ്താര്‍ വിരുന്നന്റേത്. ‘ആര്‍ക്കും എണ്ണിനോക്കാവുന്നതാണ്. പാവപ്പെട്ടവരുടെ 37 പരാതികള്‍ തീര്‍പ്പാക്കിയിട്ടുണ്ട്’ എന്ന തലക്കെട്ടോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്ഷണം കഴിക്കുന്ന ചിത്രമായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രമടങ്ങുന്ന പോസ്റ്റ് കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത കോഴിക്കോട് നടന്ന ഇഫ്താര്‍ വിരുന്നിന്റെ ചിത്രമായിരുന്നു വിടി ബല്‍റാം പങ്കുവെച്ചിരുന്നത്. നവകേരള സദസിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഭരണത്തിന്റെ മുഴുവന്‍ സ്വാധീനവും ഉപയോഗിച്ച് നടത്തുന്ന കൊള്ളയാണ് നവകേരള സദസെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിമര്‍ശിച്ചു. അതേസമയം നവകേരള സദസ് കോഴിക്കോട് പുരോഗമിക്കുകയാണ്.
നവകേരള സദസല്ല അത് ഇഫ്താര്‍ വിരുന്ന്; പോസ്റ്റ് മുക്കി വി ടി ബല്‍റാം
jibin
0