തിരുവനന്തപുരം നെടുമങ്ങാട് മദ്രസ നടത്തി കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്ന് മദ്രസ അധ്യാപകര്‍ അറസ്റ്റില്‍. കാട്ടാക്കട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സി ഡബ്ല്യു സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഉത്തര്‍പ്രദേശ് സ്വദേശി ഉള്‍പ്പെടുന്ന മൂന്ന് ഉസ്താക്കന്മാരാണ് അറസ്റ്റിലായത്. കുളത്തൂപ്പുഴ സ്വദേശി സിദ്ദിഖ്, തൊളിക്കോട് സ്വദേശി മുഹമ്മദ് ഷമീര്‍, ഉത്തര്‍പ്രദേശ് ഖേരി സ്വദേശി മുഹമ്മദ് റസാളള്‍ ഹഖ് എന്നിവരാണ് അറസ്റ്റിലായത്.