ആലപ്പുഴ: മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കായംകുളം സ്വദേശിനി ഡോ. മെഹറുനിസ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മെഹറുനിസയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കാനഡയിൽ എഞ്ചിനീയറിങ്ങിന് പഠിച്ചിരുന്ന മെഹറുനിസയുടെ മകൻ ബിന്യാമിൻ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ചിരുന്നു. ഈ വിഷമം താങ്ങാനാകാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.ദീർഘകാലം കായംകുളം താലൂക്ക് ആശുപത്രിയിലെ സർജനായിരുന്നു ഡോക്ടർ മഹറുനിസ. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കായംകുളം താലൂക്ക് ആശുപത്രിയിലും മാവേലിക്കര താലൂക്ക് ആശുപത്രിയിലും പൊതുദർശനത്തിന് വെച്ചു. കബറടക്കം രാത്രി എട്ടുമണിക്ക് കായംകുളം മുഹിയുദ്ദീൻ പള്ളിയിൽ നടക്കും.