കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി



കൊച്ചി : സിറോ മലബാ‍‍‌ർ സഭ ഭൂമിയിടപാട് കേസിലെ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വ്യവസ്ഥകളില്ലാതെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യം നൽകിയത് തെറ്റാണ്.

 കർദ്ദിനാളിനോട് വീണ്ടുമെത്തി പുതിയ ബോണ്ടുവയ്ക്കാൻ നിർദ്ദേശിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലുളളത്.

 കേസിലെ പരാതിക്കാരൻ ജോഷി വർഗീസാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹർജി വെള്ളിയാഴ്ച്ച കോടതി പരിഗണിക്കും
Previous Post Next Post