കണ്ണൂർ: അഴിക്കോട് നവകേരള സദസിന്റെ വേദിയിലേക്കുള്ള റോഡ് ടാറിങ് യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. നവകേരള സദസ്സിന് മാത്രമായി റോഡ് ടാർ ചെയ്യുന്നുവെന്നാണ് ആക്ഷേപം. ഈ മാസം 21നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് കണ്ണൂരിലെ അഴിക്കോട് മണ്ഡലത്തിൽ നടക്കുന്നത്. പരിപാടിയുടെ വേദിയിലേക്ക് പോകുന്ന റോഡ് മാത്രമാണ് ടാർ ചെയ്തത്.
അതേസമയം ജല്‍ ജീവൻ മിഷനു വേണ്ടി പൊളിച്ച റോഡിന്റെ അറ്റകുറ്റ പണിയാണ് നടക്കുന്നതെന്ന് അഴീക്കോട് എം.എൽ.എ കെ.വി സുമേഷ് അറിയിച്ചു. ജല്‍ ജീവൻ മിഷനു വേണ്ടി ഈ ഭാഗത്തെ പല റോഡുകളും വെട്ടിപ്പൊളിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയലേക്ക് പോകുന്ന റോഡ് മാത്രമാണ് തിരക്കിട്ട നന്നാക്കിയത്. ഇതൊരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നാണ് യൂത്ത് ലീഗ് പ്രവർത്തകർ ആരോപിക്കുന്നത്.