‘രണ്ടരവര്‍ഷം കഴിഞ്ഞാല്‍ അഴിയെണ്ണും’.. നവകേരള സദസ്സിന് പണം നൽകിയ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഭീഷണി…


 
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി നവകേരള സദസ്സിന് പണം നൽകിയ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി. പഞ്ചായത്ത് രാജ് നിയമത്തിന്‍റെ ലംഘനമാണ് സെക്രട്ടറിമാർ നടത്തിയതെന്നും രണ്ടര വർഷം കഴിഞ്ഞാൽ ഇവരെല്ലാം അഴിയെണ്ണുമെന്നും മുരളീധരൻ പറഞ്ഞു.

പഞ്ചായത്ത് ഭരണസമിതിയുടെ ഉത്തരവ് അനുസരിക്കേണ്ട ജോലി മാത്രമാണ് സെക്രട്ടറിക്കുള്ളത്. എന്നാല്‍, ഇവിടെ എന്താണ് ഉണ്ടായത്? പല പഞ്ചായത്തുകളും നവകേരള സദസ്സിന് പണം നല്‍കേണ്ടെന്ന് തീരുമാനിച്ചപ്പോള്‍ സെക്രട്ടറിമാര്‍ പണം കൊടുത്തു കഴിഞ്ഞു. പഞ്ചായത്ത് രാജ് നിയമത്തിന്‍റെ ലംഘനമാണിത്. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ ഈ സെക്രട്ടറിമാര്‍ അഴിയെണ്ണുമെന്ന് ഉറപ്പിച്ചുപറയുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
Previous Post Next Post