കോട്ടയം: സ്കൂട്ടർ മോഷണക്കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് നട്ടാശ്ശേരി കുന്നുംപുറം ഭാഗത്ത്, മഞ്ഞുള്ളിമാലിയിൽ വീട്ടിൽ സായന്ത് എം.എസ് (19) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അഞ്ചാം തീയതി വൈകിട്ട് 7 മണിയോടുകൂടി കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ ബാർബർ ഷോപ്പിന് സമീപത്തുനിന്ന് അയ്മനം സ്വദേശിയായ യുവാവിന്റെ സ്കൂട്ടർ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയിൽ ഇയാളെ വാഹനവുമായി പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് അടർത്തി മാറ്റിയ നിലയിലായിരുന്നു ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ, ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ സന്ദീപ്, അനിൽകുമാർ സി.പി.ഓ മാരായ പ്രതീഷ് രാജ്, അജേഷ് ജോസഫ്, ഷൈൻ തമ്പി, സലമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കോട്ടയത്തു സ്കൂട്ടർ മോഷണം: യുവാവ് അറസ്റ്റിൽ.
jibin
0