തന്റെ രാജ്യസഭാ കാലാവധി കഴിഞ്ഞതിനു പിന്നാലെ അദ്ദേഹം സിനിമാരംഗത്ത് സജീവമാകാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തുവന്ന ഗരുഡന്‍ തീയറ്ററുകളില്‍ തുടരുന്നുണ്ട്. ബോക്‌സോഫീസ് കണക്കുകളില്‍ ചിത്രത്തിന് പോസിറ്റീവായ അഭിപ്രായങ്ങളാണ് ഉയരുന്നത്. അതേസമയം ഗരുഡന്റെ വിജയത്തെ തുടര്‍ന്ന് സുരേഷ് ഗോപി തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചുവെന്നാണ് സിനിമ ലോകത്തുനിന്ന് ലഭിക്കുന്ന സൂചനകള്‍.
സാധാരണഗതിയില്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് അഞ്ചു കോടി രൂപ പ്രതിഫലമാണ് സുരേഷ് ഗോപി വാങ്ങിക്കൊണ്ടിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇപ്പോള്‍ ഇപ്പോള്‍ റിലാസായ ഗരുഡന്‍ വിജയിച്ചതോടെ സുരേഷ് ഗോപി തന്റെ പ്രതിഫലം കുത്തനെ വര്‍ധിപ്പിച്ചു എന്നാണ് വിവരം. അഞ്ചു കോടി രൂപ പ്രതിഫലം വാങ്ങിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഏഴ് കോടിയാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നതെന്നും വിവരങ്ങള്‍ പുറത്തുവരുന്നു. നിലവില്‍ എഗ്രിമെന്റ് ഒപ്പുവച്ചിരിക്കുന്ന ചിത്രങ്ങള്‍ ഒഴിച്ച് ഇനി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് പുതിയ പ്രതിഫല നിരക്കായിരിക്കുമെന്നും സിനിമ രംഗത്ത് സംസാരമുണ്ട്.
മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്നതിനേക്കാള്‍ വളരെ കുറവാണ് സുരേഷ് ഗോപിയുടെ പ്രതിഫലമെന്നും അതുകൊണ്ടുതന്നെ പ്രതിഫലവര്‍ദ്ധനവ് വിവാദമാകേണ്ട കാര്യമില്ലെന്നുമാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കുറച്ചുനാള്‍ രാഷ്ട്രീയം കുറച്ചുനാള്‍ സിനിമ എന്ന രീതിയില്‍ അഭിനയവും പൊതുപ്രവര്‍ത്തനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സുരേഷ് ഗോപിക്ക് പ്രതിഫല വര്‍ദ്ധനവ് തിരിച്ചടിയാകുമെന്നാണ് മലയാള സിനിമ രംഗത്ത് പൊതുവേയുള്ള സംസാരം