മുണ്ടക്കയത്ത് വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. പിടിയിലായത് വയനാട് സ്വദേശി




 മുണ്ടക്കയം : വിദേശത്തേക്ക് ജോലി വിസയും, വിസിറ്റിംഗ് വിസയും നൽകാമെന്ന് വാഗ്ദാനം നൽകി ഒന്നരക്കോടി രൂപയോളം കബളിപ്പിച്ച കേസിൽ ഒരാളെ  പോലീസ് അറസ്റ്റ് ചെയ്തു. വയനാട്, സുൽത്താൻബത്തേരി, ചിയംമ്പം ഭാഗത്ത് ഊലിപ്പറമ്പിൽ വീട്ടിൽ ബാബു മാത്യു (47) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍  ന്യൂസിലൻഡിലും, ഇസ്രായേലിലും ജോലി ജോലി വാഗ്ദാനം ചെയ്ത്   നിരവധി ആളുകളുടെ കയ്യിൽ നിന്നും 1,62,5,0000 ത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.  പരാതിയെ തുടർന്ന്  മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിൽ  വയനാട് പുൽപ്പള്ളിൽ   നിന്നും ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അനിൽകുമാർ എം, മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ഷൈൻ കുമാർ.എ, എസ്.ഐ വിപിൻ കെ.വി, എ.എസ്.ഐ മനോജ് കെ.ജി, സി.പി.ഓ റോബിൻ  എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post