ഏറ്റുമാനൂരിൽ കാപ്പ നിയമ ലംഘനം : പ്രതി അറസ്റ്റില്‍.



  കുപ്രസിദ്ധ ഗുണ്ടയും  നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ അതിരമ്പുഴ, കോട്ടമുറി ഭാഗത്ത്, കൊച്ചുപുരക്കൽ വീട്ടിൽ ആൽബിൻ കെ.ബോബൻ (28) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ, മേലുകാവ്, മരങ്ങാട്ടുപള്ളി  എന്നീ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, ,കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ  പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ ഏറ്റുമാനൂരില്‍ നിന്നും  പോലീസ് പിടികൂടുന്നത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്,  സി.പി.ഓ.മാരായ സജി പി,സി, ഡെന്നി പി.ജോയ്,അനീഷ് വി.കെ, സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Previous Post Next Post