അങ്കമാലി: സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. അങ്കമാലി പുളിയനം റൂട്ടിൽ പുളിയനം ജങ്ക്‌ഷനുമുമ്പ് കുരിശും തൊട്ടിക്കു സമീപമായിരുന്നു അപകടമുണ്ടായത്. ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.
കോടിശേരി സ്വദേശി ദേവസിനാണ് പരിക്കേറ്റത്. ഇയാളെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല