കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; തിരുവനന്തപുരത്തുനിന്ന് മൂന്നുപേര്‍ കസ്റ്റഡിയിൽ







തിരുവനന്തപുരം : ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ ശ്രീകാര്യം പോലീസിന്‍റെ കസ്റ്റഡിയിൽ.

 തിരുവനന്തപുരം ശ്രീകാര്യത്തുനിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തിന് സമീപത്തുള്ള കാർ വാഷിങ് സെന്റർ ഉടമയുൾപ്പടെ മൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്തത്.
ഷാഡോ പോലീസ് അടക്കം എത്തിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

ശ്രീകാര്യത്ത് കസ്റ്റ ചോദ്യം ചെയ്തതിൽ നിന്നാണ് ശ്രീകണ്ഠേശ്വരത്തെ കാർ വാഷിങ് സെന്റർ ഉടമയേയും മറ്റൊരാളെയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കാർ വാഷിങ് സെന്ററിൽ പോലീസ് നടത്തിയ റെയ്ഡിൽ പണമടങ്ങിയ ബാഗ്, രേഖകൾ അടക്കം പോലീസ് കസ്റ്റഡിയിലെടുത്തതായാണ് അറിയുന്നത്.
Previous Post Next Post