റോബിൻ ബസിന്റെ പെർമിറ്റ് ഉൾപ്പെടെ റദ്ദാക്കാനുള്ള നടപടികളിലേക്ക് കടന്ന് സർക്കാർ



തുടർച്ചയായ നിയമനലംഘന നടത്തിയതിന് റോബിൻ ബസിനെതിരെ നടപടിക്കൊരുങ്ങി സർക്കാർ. പെർമിറ്റ് ഉൾപ്പടെ റദ്ദാക്കാനുള്ള നടപടികളിലേക്ക് പോകാനാണ് ആലോചന. നിയമപരമായിട്ടാകും നടപടികൾ. ഇതിനായുള്ള ആലോചനകൾ തുടങ്ങിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
ചില മുൻ ന്യായാധിപരും പൊലീസ് ഉദ്യോഗസ്ഥരും റോബിൻ ചെയ്യുന്നത് ശരിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. സർക്കാർ ചെയ്യുന്നതാണ് തെറ്റെന്ന് പരസ്യമായി ജനങ്ങളോട് പറഞ്ഞപ്പോഴാണ് അവർ ആശയക്കുഴപ്പത്തിലായത്. എന്നാൽ ഇത്തരം രാഷ്ട്രീയ താൽപര്യങ്ങൾ വച്ചുകൊണ്ട് നിയമലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളുകൾക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതിയുടെ വിധി എന്നും മന്ത്രി പറഞ്ഞു.
Previous Post Next Post