പോലീസെ ,, ഇങ്ങനെ ആവരുത് നിങ്ങൾ ! പൊലീസ് മർദനത്തിൽ രണ്ട് പൊലീസുകാർക്കെതിരെ കേസ്,,ഗുരുതര വീഴ്ചയെന്നാണ് എസ്പിയുടെ അന്വേഷണ റിപ്പോർട്ട്. കസ്റ്റഡിയിലെടുക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല എന്ന് എസ്പിയുടെ റിപ്പോർട്ടിൽ പരാമർശം . ഇത്തരക്കാർ സേനക്ക് അപമാനം
കോട്ടയം: പാലായിലെ പൊലീസ് മർദ്ദനത്തിൽ രണ്ട് പൊലീസുകാർക്കെതിരെ കേസ്. ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസൺ എന്നിവർക്കെതിരെയാണ് പാലാ പൊലീസ് കേസെടുത്തത്. പെരുമ്പാവൂർ സ്വദേശി പാർത്ഥിവിന്റെ പരാതിയിലാണ് കേസ്.
പെരുമ്പാവൂർ സ്വദേശി പാർത്ഥിവിനെ അകാരണമായി പാലാ പൊലീസ് മർദിച്ചെന്നായിരുന്നു പരാതി. സുഹൃത്തിനെ വിളിക്കാൻ കാറുമായി പോകുന്നതിനിടെ ലഹരിവസ്തുക്കൾ ഉണ്ടെന്നാരോപിച്ച് തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. ഗുരുതര പരുക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, എസ്.പി നൽകിയ റിപ്പോർട്ട് ഡി.ഐ.ജിയുടെ പരിഗണനയിലാണ്. പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് എസ്പിയുടെ അന്വേഷണ റിപ്പോർട്ട്. കസ്റ്റഡിയിലെടുക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല എന്ന് എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡിയിലെടുത്ത ശേഷം മോശമായി പെരുമാറിയെന്നും പൊലീസ് ഉദ്യോഗസ്ഥർ മുൻവിധിയോടെ പ്രവർത്തിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.