മനാമ: കരുതൾ ഭക്ഷ്യശേഖരണങ്ങളുമായുള്ല കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ ഈടാക്കാൻ തീരുമാനിച്ച് ബഹ്റെെൻ. കടുത്ത ശിക്ഷകൾ ഏർപ്പെടുത്താൻ ഏർപ്പെടുത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ശൂറ കൗൺസിൽ ആണ് ഇതുമായി ബന്ധപ്പെട്ട ശുപാർഷ നൽകിയത്. കുറ്റവാളികൾക്ക് ഒരുവർഷത്തിൽ കുറയാത്ത തടവ് നൽകണം. കൂടെ 10,000 ദീനാർ വരെ പിഴ നൽകണമെന്നാണ് ശൂറ കൗൺസിൽ ശുപാർശ മുന്നോട്ടുവെച്ചിരിക്കുന്നത്.രണ്ടാം വൈസ് ചെയർമാൻ ഡോ. ജിഹാദ് അൽ ഫദേലിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങൾ ശൂറ കൗൺസിൽ പ്രതിവാര സെഷനിൽ ആണ് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിയത്. പബ്ലിക് യൂട്ടിലിറ്റി, പരിസ്ഥിതികാര്യ സമിതികളുടെ അംഗീകാരത്തിന് വിടും. തുടർന്ന് ഇതിന് ശേഷം ആയിരിക്കും പദ്ധതി നടപ്പിലാക്കുക.സംഭരണം രാജ്യത്തിന്റെ നിയമത്തിൽ അടിസ്ഥാനത്തിലായിരിക്കണം. എത്ര വസ്തുക്കൾ സ്റ്റോക്കുണ്ടെന്ന് കാണിക്കുന്നതിൽ വീഴ്ട വരുത്തുക, നടപടിക്രമങ്ങൾ പാലിക്കാതിരിക്കുക എന്നിവക്കെതിരെയും ശിക്ഷ വിധിക്കും. ഒരുവർഷം വരെ തടവും 5000 ബിഡിയിൽ കൂടാത്ത പിഴയും അടക്കാൻ ആയിരിക്കു ഇവർക്ക് നിർദേശം നൽകുന്നത്. അല്ലെങ്കിൽ രണ്ടും കൂടി നൽകാൻ വിധിക്കും.
നിയമം ലംഘിച്ച് വ്യാജമായ വിവരങ്ങൾ നൽകുക. ഉൽപാദനം നിർത്തിവെക്കുക, അനുമതിയില്ലാതെ ഇറക്കുമതിയോ കയറ്റുമതിയോ ചെയ്യുക. ഇതിനെല്ലാം ശിക്ഷ ലഭിക്കും. രുവർഷത്തിൽ കുറയാത്ത തടവോ 1000 ദീനാറിനും 10,000 ദീനാറിനും ഇടയിൽ പിഴയോ ലഭിക്കും അല്ലെങ്കിലും രണ്ടും കൂടിയ പിഴ ലഭിക്കും. പുതിയ നിയമത്തിന് അനുസരിച്ച് അവശ്യംവേണ്ട ഭക്ഷ്യവിഭവങ്ങളുടെ സ്റ്റോക്ക് എത്രയാണ് എന്നത് കണക്കുകൾ സൂക്ഷിക്കണം. വ്യവസായ -വാണിജ്യ മന്ത്രാലയം ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകണം. ഇതിന് വേണ്ടിയുള്ള ഡാറ്റാബേസ് തയാറാക്കുകയും ആവശ്യമായ ഇനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുകയും വേണം. ഇതിൽ കുറവുകൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കുകയും വേണം.അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി ഒരുക്കിവെച്ച ഭക്ഷണ ശേഖരം ആണ് കരുതൽ ശേഖരം. സേഫ്റ്റി സ്റ്റോക്ക് എന്ന പേരിൽ ആണ് ഇത് അറിയപ്പെടുന്നത്. രാജ്യത്ത് അടയന്തര സാഹചര്യങ്ങൾ സംഭിവിച്ചാൽ എടുക്കാൻ വേണ്ടിയാണ് ഈ ശേഖരം തയ്യാറാക്കി വെക്കുന്നത്. എല്ലാ രാജ്യങ്ങളും ഇത്തരത്തിലൊരു ശേഖരം തയ്യാറാക്കി വെക്കും.
കരുതൾ ശേഖരവുമായി ബന്ധപ്പെട്ടിട്ടുള്ള വിവരങ്ങൾ എപ്പോഴും സൂക്ഷിച്ചുവെക്കണം. ഇതിൽ പൂഴ്ത്തി വെക്കുകയോ ശേഖരത്തിൽ മാറ്റം വരുത്തുകയോ ചെയ്താൽ കടുത്ത ശിക്ഷ നടപടികൾ നേരിടേണ്ടി വരും. ലേബൽചെയ്ത ഇനങ്ങളുടെ വിശദാംശങ്ങൾ മന്ത്രാലയത്തെ അറിയിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. ഇപ്പോൾ ലഭ്യമായ സ്റ്റോക്കുകൾ ഏതെല്ലാം ആണെന്നും മന്ത്രാലയത്തിന്റെ കെെവശം ലിസ്റ്റ് ഉണ്ടായിരിക്കണം.