വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കേസ്...;നടന്നത് രാജ്യദ്രോഹ കുറ്റമെന്ന് എം വി ഗോവിന്ദൻ



തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കേസിൽ നടന്നത് രാജ്യദ്രോഹ കുറ്റമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് പാർലമെന്ററി സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാവപ്പെട്ട മനുഷ്യർക്ക് ആനുകൂല്യങ്ങളോടെ സുഖമായി ജീവിക്കാൻ കഴിയുന്നത് ഇന്ത്യയിലെ ഏക സംസ്ഥാനമാണ്. നിയമപരവും ഫലപ്രദവുമായ നടപടി സ്വീകരിക്കണം. അതാണ് കേരള മോഡലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കേസിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഡിജിപി പ്രാഥമിക റിപ്പോർട്ട് കൈമാറി. യൂത്ത് തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത് പൊതു തെരഞ്ഞെടുപ്പിനെ ബാധിക്കുന്നതാണെന്ന് മുന്നറിയിപ്പ് റിപ്പോർട്ടിൽ ഉണ്ട്. റിപ്പോർട്ടിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന തീരുമാനം നിർണ്ണായകമാണ്.

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നിർണ്ണായക റിപ്പോർട്ടാണ് പൊലീസ് മേധാവി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയത്. യൂത്ത് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോർട്ട്. വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ആപ്പുകളുടെ സഹായത്തോടെ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Previous Post Next Post