കൊച്ചി; ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊട്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് കോടതി. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ വിധിക്കണമെന്ന പ്രോസിക്യൂഷൻ നിലപാട് ശരിവച്ചാണ് കോടതി വിധി. പ്രായവും മാനസിക നിലയും കണക്കിലെടുത്ത് പരമാവധി ഇളവ് നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.
പോക്സോ നിയമപ്രകാരം ആജീവനാന്ത കഠിന തടവിനും ശിക്ഷിച്ചു. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.