പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് കാൽപാദം മുറിച്ചു മാറ്റേണ്ടി വന്ന സാഹചര്യത്തിൽ അവധിക്ക് അപേക്ഷ നൽകി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മൂന്ന് മാസത്തേക്കാണ് അവധി നൽകിയത്. 30ാം തീയതി ചേരുന്ന സംസ്ഥാന നിർവാഹക സമിതി അവധിയപേക്ഷ പരിഗണിക്കും. സെക്രട്ടറി പദം ഒഴിയില്ലെന്നും കാനം വ്യക്തമാക്കി
കൂട്ടായ നേതൃത്വം പാർട്ടിയെ നയിക്കുമെന്നാണ് കാനം പറയുന്നതെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കാനത്തെ സെക്രട്ടറി പദവിയിൽ നിന്ന് നീക്കണമെന്ന ആവശ്യം സിപിഐയിൽ നിന്ന് തന്നെ ഉയരുന്നുണ്ട്.