കെ.എസ്.ആര്‍.ടി.സിയും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്


ഇടുക്കി: ഇടുക്കി ചേലച്ചുവട്ടില്‍ കെ.എസ്.ആര്‍.ടി.സിയും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. എട്ടുപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തൊടുപുഴയില്‍ നിന്ന് ചേലച്ചുവട്ടിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്  സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുമ്പോള്‍ എതിരെ വന്ന ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഹൈമാസ് ലൈറ്റിന്റ പോസ്റ്റില്‍ ഇടിച്ചുനിന്നു
Previous Post Next Post