ബഹ്‌റൈനിൽ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി


മനാമ : പ്രവാസലോകത്ത് വായനയുടെ വാതായനങ്ങൾ തുറക്കുന്ന രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി. ഷാർജ രാജ്യാന്തര പുസ്തകമേള കഴിഞ്ഞാൽ ജി സി സി യിലെ രണ്ടാമത്തെ വലിയ പുസ്തകോത്സവം ബഹ്റൈൻ കേരളീയ സമാജവും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. പുസ്തകമേളയോടനുബന്ധിച്ച് നിരവധി സാംസ്കാരിക പരിപാടികളും നടക്കും.
കഴിഞ്ഞ ദിവസം ഇന്ത്യൻ സ്ഥാനപതി വിനോദ്. കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ അതോറിറ്റി ഫോർ കൽച്ചറൽ ആൻഡ് ആൻറിക്വിറ്റീസിന്റെ ഡയറക്ടർ ഹുദ സെയ്ദ് അബ്ദുൾ ഗഫാർ അലവി, ഡിസി ബക്സ് സിഐഒ രവി ഡിസി. എന്നിവരും സംബന്ധിച്ചു. സമാജം പ്രസിഡൻറ് പി. വി. രാധാകൃഷ്ണപിള്ള, വൈസ് പ്രസിഡൻറ് ദേവദാസ് കുന്നത്ത്, സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, ശ്രീജിത്ത് ഫറോക്ക് എന്നിവർ പ്രസംഗിച്ചു. 

പി.എസ്. ശ്രീധരൻ പിള്ള, എം. എ. ബേബി, സാഗരിക ഘോഷ്, മുരളി തുമ്മാരുകുടി, സന്തോഷ് ജോർജ് കുളങ്ങര, വി.ജെ. ജയിംസ്, ഷെഫ് പിള്ള, എം.വി.നികേഷ് കുമാർ, രാവുണ്ണി തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും.
Previous Post Next Post