നവകേരള ബസിലും സദസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി കത്ത്…


 
തിരുവനന്തപുരം: നവകേരള സദസിലും ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി കത്ത്. ഗതാഗത മന്ത്രിയുടെ ഓഫീസിലേക്കാണ് ഭീഷണി കത്ത് എത്തിയത്. മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് നൽകിയ പരാതിയിൽ കൻോൺമെന്റ് പൊലീസ് കേസെടുത്തു. കത്ത് എവിടെ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന കാര്യം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Previous Post Next Post