തൃശൂർ: കുന്നംകുളം കോട്ടിയാട്ടുമുക്ക് പൂരത്തിൽ ആനയിടഞ്ഞു. കൊണാർക്ക് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു. ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു.പൂരം കഴിഞ്ഞ് ചമയം അഴിക്കുന്നതിനിടെ മങ്ങാട് പുളിഞ്ചോട് വച്ചായിരുന്നു ആനയിടഞ്ഞത്. പരിക്കേറ്റ ഒന്നാം പാപ്പാൻ സജിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ ചികിത്സക്കായി പ്രവേശിപ്പിച്ചു. ഇടഞ്ഞ ആനയെ തളച്ചു