സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടയിലൂടെ ഓടിയെത്തി കുഞ്ഞ്; വിശേഷം തിരക്കി മുഖ്യമന്ത്രി; വിഡിയോയുമായി വി ശിവൻകുട്ടി

 


പിണറായി എന്ന് വിളിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയ കുഞ്ഞിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടയിലൂടെ ഓടി ചെന്ന് മുഖ്യമന്ത്രിയുടെ അടുത്തെത്തിയ

കുഞ്ഞിന് മുഖ്യമന്ത്രിയും കൈ കൊടുത്തു. ഇതിന്റെ വീഡിയോ മന്ത്രി വി ശിവന്‍കുട്ടിയാണ്ചിരിച്ച് കൊണ്ട് മുഖ്യമന്ത്രി കുഞ്ഞിന്റെ പേര് എന്താണ് എന്ന് ചോദിച്ചു. കുഞ്ഞ് പേര് പറഞ്ഞതിന് പിന്നാലെ പോട്ടെ, ഓക്കെ ബൈ ബൈ എന്ന് പറഞ്ഞ് മുഖ്യമന്ത്രി മടങ്ങുന്നുണ്ട്.കേരളത്തിന്റെ ക്യാപ്റ്റൻ എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിഡിയോയിൽ കുറിച്ചത്.അതേസമയം നവകേരള സദസിന്റെ മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും. മലപ്പുറം ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,735 നിവേദനങ്ങളുമാണ് ലഭിച്ചത്.

വള്ളിക്കുന്ന്-4778, തിരൂരങ്ങാടി-4317, കോട്ടയ്ക്കല്‍-3673, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. ആദ്യദിവസം പൊന്നാനി-4192, തവനൂര്‍-3766, തിരൂര്‍-4094, താനൂര്‍-2814 എന്നിങ്ങനെയാണ് നിവേദനങ്ങള്‍ ലഭിച്ചത്.

നവകേരള സദസ് ബഹിഷ്‌കരിക്കണമെന്ന യുഡിഎഫ് ആഹ്വാനം മലപ്പുറം ജില്ലയിലും ഫലം കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിപാടിയില്‍ നിന്ന് എംഎല്‍എമാരെ വിട്ടുനിന്നുള്ളു. ജനങ്ങള്‍ ഹൃദയപൂര്‍വ്വം പങ്കാളികളായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Previous Post Next Post