കോട്ടയം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
കുവൈറ്റ്: കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം സ്വദേശി കിഴക്കേ പറമ്പിൽ സുമേഷ് സദാനന്ദൻ (36) ആണ് മരിച്ചത്. മെഹബുലയിലെ താമസ സ്ഥലത്തായിരുന്നു അന്ത്യം. ഭാര്യയും രണ്ടു മക്കളും ഉണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.