ശശി തരൂരിനെ എഐപിസി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി


ന്യൂഡൽഹി: പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്തു നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ മാറ്റി. പ്രവീൺ ചക്രവർത്തിയാണ് പുതിയ ചെയർമാൻ.

 തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ സാഹചര്യത്തിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റുന്നതെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിശദീകരണം.

തരൂരിന് നിലവിൽ പാർട്ടിയിൽ മറ്റ് പദവികളൊന്നുമില്ല. പ്രൊഫഷണൽസ് കോൺഗ്രസിൻ്റെ സ്ഥാപക ചെയർമാനായിരുന്നു തരൂർ. 2017 ൽ രാഹുൽ ഗാന്ധിയുടെ ആശയത്തിലാണ് പ്രൊഫഷണൽസ് കോൺഗ്രസ് സ്ഥാപിതമായത്. രാഷ്ട്രീയത്തിൽ താൽപ്പര്യമുള്ള പ്രൊഫഷണലുകൾക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്.
Previous Post Next Post