ഏറ്റുമാനൂർ : യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ ശ്രീകണ്ഠമംഗലം, പനയത്തിക്കവല ഭാഗത്ത് പാക്കത്തുകുന്നേൽ വീട്ടിൽ അനിൽ വർക്കി (26) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. 07.11.2023 തീയതി രാവിലെ അതിരമ്പുഴ പനയത്തികവല ഭാഗത്തുള്ള വീട്ടിൽ യുവതി തൂങ്ങി മരണപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . കോട്ടയം ഡി.വൈ.എസ്.പി. അനീഷ് കെ.ജി, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് എബ്രഹാം വർഗീസ്, എസ്.ഐ മാരായ ജോസഫ് ജോർജ്, ഷാജിമോൻ, എ.എസ്.ഐ മാരായ രാധാകൃഷ്ണൻ, ജിഷ, സി.പി.ഓ മാരായ അനീഷ്, സജി, സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.