എറണാകുളം : വ്യാജ വിസയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തൃശൂർ സ്വദേശി പ്രിൻസനാണ് (51) കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റിലായത്. വ്യാജ വിസയിൽ ഫ്രാൻസിലേക്ക് കടക്കാൻ ആയിരുന്നു ഇയാളുടെ ശ്രമം.
കുവൈത്ത് എയർവെയ്‌സ് വിമാനത്തിൽ കുവൈത്ത് വഴി ഫ്രാൻസിലേക്ക് കടക്കാനായിരുന്നു ലക്ഷ്യം. എന്നാൽ വിമാനത്തിൽ കയറുന്നതിന് മുന്നോടിയായുള്ള പരിശോധനയിൽ ഇയാൾ കുടുങ്ങുകയായിരുന്നു.
വിസിറ്റിംസ് വിസ പരിശോധിച്ച ജീവനക്കാരാണ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് എമിഗ്രേഷൻ വിഭാഗത്തിനെ അറിയിക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.