ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി വയോധികരിലൊരാളായ മറിയക്കുട്ടി. ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയതോടെ സി.പി.എം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞു. തനിക്ക് ഭൂമിയുണ്ടെന്ന് പ്രചരണം അടിസ്ഥാനരഹിതമാണെന്നും മറിയക്കുട്ടി പറഞ്ഞു.
തനിക്ക് ലക്ഷങ്ങളുടെ ആസ്തി ഉണ്ടെങ്കിൽ അത് തെളിയിക്കാൻ വെല്ലുവിളിച്ചിരിക്കുകയാണ് മറിയക്കുട്ടി. ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ സി.പി.എം തയ്യാറാകണം. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സി.പി.എം കാണിച്ചുതരണെമെന്നും മറിയക്കുട്ടി ആവശ്യപ്പെടുന്നു.