ഇന്ത്യക്കെതിരെ വിവാദ പരാമർശവുമായി മുൻ പാകിസ്ഥാൻ താരം അബ്ദുൾ റസാഖ്. ഇന്ത്യ ലോകകപ്പ് ഫൈനലിൽ തോറ്റതിൽ സന്തോഷമുണ്ട്. ഓസ്‌ട്രേലിയയുടെ ജയം ക്രിക്കറ്റിൻ്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നേരത്തെ ബോളിവുഡ് നടി ഐശ്വര്യ റായിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് പാക് ഓൾറൗണ്ടർ ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതികരണം.പാകിസ്ഥാൻ ചാനലായ ജിയോ ന്യൂസിലെ ‘ഹസ്ന മന ഹേ’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ‘സത്യത്തിൽ ക്രിക്കറ്റ് ജയിച്ചു, ഇന്ത്യ തോറ്റു! ഇന്ത്യയിലെ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി ആതിഥേയർ മാറ്റി. ഐസിസി ഫൈനലില്‍ ഇത്തരമൊരു പിച്ച് ഒരിക്കലും കണ്ടിട്ടില്ല. ഇന്ത്യ ജയിച്ചിരുന്നെങ്കിൽ ക്രിക്കറ്റ് അവരുടെ പക്ഷത്ത് പോകുമായിരുന്നു- റസാഖ്.
ധീരരും, മാനസികമായി കരുത്തുറ്റവരും, കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ളവരും, ജീവിതം സമർപ്പിക്കാൻ തയ്യാറുള്ളവരുടെ കൂടെ മാത്രമേ ക്രിക്കറ്റ് നിൽക്കൂ എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. എനിക്ക് സന്തോഷമുണ്ട്, കാരണം ഇന്ത്യ ലോകകപ്പ് നേടിയിരുന്നുവെങ്കിൽ, അവർ സാഹചര്യങ്ങൾ അവരുടെ നേട്ടത്തിനായി ഉപയോഗിച്ചുവെന്ന അർത്ഥത്തിൽ നാം ദുഃഖിതരാകും-റസാഖ് പറഞ്ഞു.