നവകേരള സദസ്സിന്റെ വേദിയിൽ അബദ്ധത്തിൽ തന്റെ കണ്ണിൽ കൈ തട്ടിയ എൻ.സി.സി കേഡറ്റ് ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി.


മലപ്പുറം: നവകേരള സദസ്സിന്റെ വേദിയിൽ അബദ്ധത്തിൽ തന്റെ കണ്ണിൽ കൈ തട്ടിയ എൻ.സി.സി കേഡറ്റ് ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി. ഇന്നലെ മഞ്ചേരിയിലെ പരിപാടിയിലാണ്‌ അഭിവാദ്യം ചെയ്തു മടങ്ങുന്നതിനിടെ ജിന്റോയുടെ കൈ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചത്. കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ ജിന്റോ പരിചരിച്ചിരുന്നു.

ഇന്ന് പി.വി അൻവർ എം.എൽ.എയുടെ വസതിയിൽ വച്ചാണ് ജിന്റോ മുഖ്യമന്ത്രിയെ കാണാനെത്തിയത്. മുഖ്യമന്ത്രി ജിന്റോയെ വാത്സല്യത്തോടെ സ്വീകരിച്ചു. ‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം’ എന്ന് പറഞ്ഞ് പേന സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി ജിന്റോയെ യാത്രയച്ചത്. മഞ്ചേരി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ജിന്റോ.
Previous Post Next Post