ഗാന്ധിനഗര്‍: കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.



ഗാന്ധിനഗര്‍ പെരുമ്പായിക്കാട് നട്ടാശ്ശേരി ലക്ഷം വീട് കോളനി ഭാഗത്ത്‌ കണിയാംപറമ്പിൽ വീട്ടിൽ  കൊച്ചു കണ്ണന്‍ എന്ന് വിളിക്കുന്ന കണ്ണന്‍ (32) എന്നയാളെയാണ്   കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് ഗാന്ധിനഗർ, ഏറ്റുമാനൂർ, എന്നീ സ്റ്റേഷനുകളിൽ  അടിപിടി, കൊലപാതക ശ്രമം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Previous Post Next Post