കണ്ടലയിലെ ന്യൂനതകൾ ഇ ഡി കണ്ടെത്തിയതല്ലെന്നും സഹകരണ വകുപ്പ് കണ്ടെത്തിയ ക്രമക്കേടാണെന്നും സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. മറ്റു സംസ്ഥാനങ്ങളിലെ ക്രമക്കേട് കണ്ടെത്താൻ ഇ ഡി പോകുന്നില്ല എന്നും ഇത് രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.കണ്ടല ബാങ്കിലെ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. സഹകരണ വകുപ്പ് കണ്ടെത്തിയതിന്റെ തുടര്‍ച്ചയാണെന്നും വി എന്‍ വാസവന്‍ പറഞ്ഞു. കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ ഇ ഡി റെയ്ഡ് പുരോഗമിക്കവെയാണ് പ്രതികരണം.ഇന്ത്യയിൽ 282 ബാങ്കുകൾക്ക് എതിരെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടപടി എടുത്തിട്ടുണ്ട്. ഈ ബാങ്കുകളിൽ ഒന്നും ഇ ഡി പോകുന്നില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം. കണ്ടല സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് നടപടി.